13 August Saturday

മോദിയുടെ വർഗീയ, വിദ്വേഷ ബുൾഡോസറിന്‌ തടയിടണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

തൃശൂർ> നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പേരാട്ടങ്ങൾക്കൊപ്പം മോദിയുടെ വർഗീയ, വിദ്വേഷ ബുൾഡോസറിനെ തടയിടാൻ തൊഴിലാളികളും ബഹുജനങ്ങളും ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  ഇതിനെതിരായി രാഷ്‌ട്രീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരണം. കേരളം മികച്ച ബദലാണ്‌.  തൃശൂരിൽ ഇ എം എസ്‌ സ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരങ്ങൾ ഉയരുമ്പോൾ വംശീയത, വർഗീയ വിഭജനം വിദ്വേഷം എന്നീ കാർഡിറക്കി ഭിന്നിപ്പിക്കും. പലപ്പോഴും പ്രധാനമന്ത്രി മൗനംപാലിക്കും. എന്നാൽ ആസുത്രിതമായി ചിലപ്പോൾ ആളിക്കത്തിച്ച്‌ മുതലെടുക്കും. സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയായി ഇന്ത്യ ചുരുങ്ങിയതോടെ അയൽക്കാരുമായുള്ള നമ്മുടെ ബന്ധം താറുമാറായി. രാജ്യത്ത്‌  നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കോർപറേറ്റുകളും ഭരണാധികാരികളും കൈകോർക്കുകയാണ്‌. അയഥാർഥ കാര്യങ്ങൾ സത്യമെന്നപോലെ പ്രചരിപ്പിച്ച്‌ യഥാർത്ഥ ജീവിതപ്രശ്‌ന‌ങ്ങളിൽ നിന്ന്‌ വഴിതിരിക്കും. കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ സർക്കാർ അവസരം ഒരുക്കുകയാണ്‌.

കയറ്റുമതിയും ഇറക്കുമതിയും കോർപറേറ്റുകൾ നിയന്ത്രിക്കുന്നു. കൽക്കരി ഇറക്കുമതിയിൽ അദാനിയുടെ ഇടപ്പെടൽ പ്രകടമായി. കോവിഡ്‌ കാലത്ത്‌ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളെല്ലാം കോർപറേറ്റുകൾക്ക്‌ അനുകൂലമായിരുന്നു. ഇന്ന്‌ രാജ്യത്തെ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനം 10 ശതകോടീശരന്മാർ കയ്യടക്കിവച്ചിരിക്കുകയാണ്‌. അതേ സമയം 50 ശതമാനം ഇന്ത്യൻ ജനതയുടെ  ആകെ വരുമാനം ദേശീയ വരുമാനത്തിന്റെ 13 ശതമാനം മാത്രമാണ്‌.  ദാരിദ്രരേഖയുള്ള  താഴെയുള്ളവരുടെ 62 മില്ല്യണിൽനിന്ന്‌ 132 മില്ല്യണായി വർധിച്ചു.

ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ചെറുത്തുനിൽപ്പും ഐക്യവും വളരുന്നുണ്ട്‌. എന്നാൽ ഇത്‌ രാഷ്‌ട്രീയ സമരങ്ങളായി വളരുന്നത്‌ തടയിടാൻ  കോർപറേറ്റുകൾ ശ്രമിക്കും. അതിന്‌ വംശീയതയും അപരനാമവുമെല്ലാം പ്രയോഗിക്കും. ചരിത്രപരമായ കർഷകസമരത്തിനുശേഷമുണ്ടായ  തെരഞ്ഞെടുപ്പുകളിൽ വർഗീയ ധ്രുവീകരണം വഴിയാണ്‌ മോദിക്ക്‌ വിജയിക്കാനായത്. സർക്കാരിനെ  വിമർശിക്കുന്നവരെ ജയിലിൽ അടയ്‌ക്കും.  യുഎപിഎകേസുകൾ 76 ശതമാനം വർധിപ്പിച്ചു. എന്നാൽ ശിക്ഷാനിരക്ക് വെറും രണ്ട് ശതമാനം മാത്രമാണ്.  ഭരണഘടന സൃഷ്‌ടിച്ച നിയമങ്ങൾ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു.  

ഫെഡറലിസം തകർക്കുന്നു. സംസ്ഥാനങ്ങളുടെയും സാമ്പത്തികം വെട്ടിക്കുറയ്ക്കുകയാണ്. ഇഡി ഉൾപ്പടെയുള്ള അന്വേഷണ ഏൻൻസികളെ ഉപയോപ്പെടുത്തി എതിർ രാഷ്ട്രീയകക്ഷി നേതാക്കളെയും വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. വന ഉദാരവൽക്കരണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ: പ്രതിരോധവും ഗകരള ബദലുകളും എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാറിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണണ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top