17 January Friday

പൗരത്വഭേദഗതി നിയമം: കേരള നിലപാട്‌ മാത‌ൃക : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019


ജനങ്ങളെ മതത്തിന്റെ  പേരിൽ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമം  നടപ്പാക്കില്ലെന്ന്‌  മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ മറ്റു സംസ്ഥാനങ്ങളെയും ഈ വഴിക്ക്‌ ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അറവുകാട്‌ സമ്മേളനത്തിന്റെ 50–-ാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ കേരളം മാത‌ൃകയാണ്‌. അതിനുശേഷമാണ്‌ ഇത്‌ നടപ്പാക്കില്ലെന്ന്‌ പറയാൻ മറ്റു ചില സംസ്ഥാനങ്ങൾ മുന്നോട്ടുവന്നത്‌. നിങ്ങൾ ഹിന്ദുവാണോ ക്രിസ്‌ത്യാനിയോണോ മുസ്ലീമാണോ, ദളിതാണോ, ബ്രാഹ്‌മണനാണോ  എന്ന്‌ ചോദിക്കാതെ ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനമാണ്‌ കേരളം. അതാണ്‌ കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം.

ചരിത്രഭൂമിയിൽ  കുടികിടപ്പുകാർക്ക്‌ ഭൂമിയിൽ  അവകാശം പ്രഖ്യാപിച്ച അറവുകാട്‌ സമ്മേളനത്തിന്റെ 50ാം വാർഷിക സംഗമം ഉദ്‌ഘാടനം  ചെയ്യാൻ സിപിഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനിയിലെ വേദിയിലേക്ക്‌ എത്തുന്നു

ചരിത്രഭൂമിയിൽ കുടികിടപ്പുകാർക്ക്‌ ഭൂമിയിൽ അവകാശം പ്രഖ്യാപിച്ച അറവുകാട്‌ സമ്മേളനത്തിന്റെ 50ാം വാർഷിക സംഗമം ഉദ്‌ഘാടനം ചെയ്യാൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനിയിലെ വേദിയിലേക്ക്‌ എത്തുന്നു


 

രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും ഭരണഘടനയും തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌  നേത‌ൃത്വം നൽകുന്നതിൽ കേരള ജനതയ്‌ക്കു വലിയ പങ്കുണ്ട്‌. ആരാണ്‌ രാജ്യദ്രോഹിയെന്നു കേന്ദ്രസർക്കാരിന്‌ പ്രത്യേകിച്ച്‌ അമിത്‌ഷായ്‌ക്ക്‌  തീരുമാനിക്കാൻ കഴിയുന്ന രീതിയിൽ ഭരണഘടന അട്ടിമറിക്കപ്പെടുകയാണ്‌. രാജ്യദ്രോഹിയെന്നു തീരുമാനിച്ച്‌ ആരെയും  വിചാരണയില്ലാതെ കൽത്തുറുങ്കിലടക്കുന്നത്‌ ഒരു  കേന്ദ്രനിയമത്തിന്റെ പേരിലാണ്‌. 

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ  ഐസിയുവിലാണെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടവുകൂടിയായ അരവിന്ദ്‌ സുബ്രഹ്‌മണ്യമാണ്‌ പറഞ്ഞത്‌. ഈ നില തുടർന്നാൽ സ്ഥിതി അപകടകരമാകുമെന്നും അദ്ദേഹം പറയുന്നു.  കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ  വ്യാപകമായ പ്രക്ഷോഭം രാജ്യമാകെ ശക്തിപ്പെടുകയാണ്‌. കർഷകരും കർഷകതൊഴിലാളികളും വ്യവസായ തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും  ബുദ്ധിജീവികളും ഉൾപ്പടെ സമരഐക്യനിര ശക്തമാകുകയാണ്‌. ഇതിന്റെ അടുത്തഘട്ടമാണ്‌ ജനുവരി എട്ടിന്റെ പണിമുടക്കെന്നും -യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top