സിൽവർലൈൻ: പ്രാഥമിക ചർച്ച പോസിറ്റീവെന്ന് കെ റെയിൽ എംഡി
കൊച്ചി> സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയിൽ അധികൃതരുമായി ദക്ഷിണറെയിൽവേ ചർച്ച നടത്തി. പ്രാഥമിക ചർച്ച പോസിറ്റീവാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ റെയിൽ എംഡി അജിത് കുമാർ പറഞ്ഞു.
എറണാകുളത്തെ ചീഫ്‌അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിലെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എംഡി ചര്‍ച്ച നടത്തിയത്.
അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ സ്‌റ്റാഡേഡ് ഗേജായാണ് നിർമിക്കാനിരുന്നത്. ചരക്ക് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും ഓടിക്കാൻ കഴിയുന്ന വിധം ബ്രോഡ്‌ഗേജ് നിർമിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. കൃത്യമായ ഇടവേളകളിൽ ഇരുദിശകളിലേക്കും 220 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കണമെന്നുള്ളതാണ് സിൽവർലൈൻ പദ്ധതി.
0 comments