കളമശേരി > മദ്യപിച്ച് വാഹനമോടിച്ച മുന്‍ എസ്ഐ യെചോദ്യം ചെയ്ത എസ്ഐക്ക് മര്‍ദ്ദനം. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ടരയോടെ കളമശേരി എച്എംടി സ്റ്റോറിനുസമീപമാണ് അപകടമുണ്ടായത് തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുന്‍ ഏലൂർ എസ്ഐ സുരേഷാണ് വാഹനമോടിച്ചതെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.
ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ സ്റ്റേഷനില്‍ വച്ച് എസ്ഐയെ സുരേഷ് മര്
ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്ഐയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്