25 June Tuesday

ശുഭിഗി റാവു കൊച്ചി ബിനാലെ ക്യൂറേറ്റർ

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019


കൊച്ചി
കൊച്ചി- മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി  സിംഗപ്പൂരിലെ ഇന്ത്യൻ വംശജയായ ആർട്ടിസ്റ്റ് ശുഭിഗി റാവുവിനെ തെരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ബിനാലെ ക്യൂറേറ്ററായി വനിത എത്തുന്നത്. 2020 ഡിസംബർ 12നാണ് അഞ്ചാംലക്കം തുടങ്ങുന്നത്. വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു പ്രഖ്യാപനം. അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിൻഹ, ജിതിഷ് കല്ലാട്ട്, തസ്നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി സുനിൽ, അലക്സ് കുരുവിള തുടങ്ങിയവരായിരുന്നു തെരഞ്ഞെടുപ്പ‌് സമിതി.

സങ്കീർണങ്ങളായ പ്രതിഷ്ഠാപനങ്ങളും കലാചിന്തകളുമാണ് മുംബൈയിൽ ജനിച്ച എഴുത്തുകാരി കൂടിയായ ശുഭിഗി റാവുവിനെ ശ്രദ്ധേയയാക്കുന്നത്. പ്രാദേശികമായ വാസ്തവികതയെ നിലനിർത്തുന്നതിനൊപ്പം നവപൊതുബോധത്തെ അരക്കിട്ടുറപ്പിക്കാനും ബിനാലെയിലൂടെ തനിക്കു സാധിക്കുമെന്നാണ് വിശ്വാസമെന്നും ശുഭിഗി റാവു പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top