24 November Tuesday

എം ശിവശങ്കർ കേസിൽ പ്രതിയല്ലെന്ന്‌ എൻഐഎ; മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

കൊച്ചി > മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത്‌ കേസിൽ പ്രതിയല്ലെന്ന്‌ എൻഐഎ. ഇതോടെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ നിലവില്‍ ശിവശങ്കര്‍  പ്രതിയല്ലെന്ന് എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇതുവരെയും എന്‍ഐഎ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമെന്നും അതിനാല്‍ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.

ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.  പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top