23 April Friday

ശിവശങ്കറിന്റെ ജാമ്യത്തിന്‌ സ്‌റ്റേ ഇല്ല; കേസ്‌ ആറാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021

ന്യൂഡല്‍ഹി > സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സുപ്രീം കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്‌ചയ്‌ക്കു ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയയ്‌ക്കുകയാണെന്നും കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top