13 August Thursday

പൊളിക്കാനെത്തിച്ച കപ്പല്‍ ധര്‍മടം തുരുത്തിലേക്ക് ഇടിച്ചുകയറി

സ്വന്തം ലേഖികUpdated: Thursday Aug 8, 2019

കണ്ണൂര്‍> അഴീക്കല്‍ കപ്പല്‍പൊളി ശാലയിലേക്ക് കൊണ്ടുവന്ന കപ്പല്‍ ധര്‍മടം തുരുത്തിനു സമീപം മണല്‍തിട്ടയിലിടിച്ചു കുടുങ്ങി. തുരുത്തിനു തൊട്ടടുത്തേക്ക് കപ്പല്‍ ഇടിച്ചുകയറിയത് ജനങ്ങളില്‍ ഭീതിയുളവാക്കി. പൊളിക്കാനെത്തിച്ച  കപ്പലായതിനാല്‍ ആശങ്കപ്പെടാനില്ലെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.


മാലിദ്വീപില്‍ നിന്നും കപ്പല്‍പൊളി ശാലയിലേക്ക് കൊണ്ടുവന്ന രണ്ടു കപ്പലുകള്‍ കഴിഞ്ഞ ദിവസം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ധര്‍മടം തുരുത്തിനു സമീപം പുറംകടലില്‍ നങ്കൂരമിട്ടിരുന്നു. ടഗ്ഗില്‍ കെട്ടിവലിച്ചാണ് കപ്പലുകള്‍ കൊണ്ടുവന്നത്.
ഇതിലൊരെണ്ണം നങ്കൂരമിട്ട കയര്‍പൊട്ടി തുരുത്തിനു സമീപത്തെ മണല്‍തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കയര്‍പൊട്ടിയതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിലെ ജീവനക്കാര്‍ ടഗ്ഗിലേക്കു മാറിയതിനാല്‍ അപകടം ഒഴിവായി.  

അഴീക്കല്‍ കപ്പല്‍പൊളി ശാലയിലേക്ക് കയറുന്നതിന് അനുമതി ലഭിച്ചാലുടന്‍ ടഗ്ഗ് ഉപയോഗിച്ച് വലിച്ച് കപ്പല്‍ കൊണ്ടുപോകുമെന്നും കോസ്റ്റല്‍ പൊലീസ് അറിയിച്ചു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top