24 August Saturday

ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

തിരുവനന്തപുരം> മുൻ കേരള ഗവർണർ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പതിനഞ്ചു വർഷം ഡൽഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിത് കോൺഗ്രസ്സിന്റെ  വനിതാ നേതാക്കളിൽ പ്രമുഖയാണ്.

ഐക്യരാഷ്ട്ര സഭയുടെ സ്ത്രീ പദവി സംബന്ധിച്ച കമീഷനിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്തും ഇന്ദിര-രാജീവ് മന്ത്രിസഭകളിൽ അംഗമായും  ശ്രദ്ധേയമായ ഇടപെടലുകൾ അവർ നടത്തിയിട്ടുണ്ട്. അനേകം വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികൾ പോലും മതിച്ചിരുന്നു. അവരുടെ ഹൃദയത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു.  സന്തപ്ത  കുടുംബാംഗങ്ങളെ   അനുശോചനം അറിയിക്കുന്നതായും  മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top