19 September Thursday

തരൂർ ‘ഓവർസ്‌മാർട്ട്‌’ എന്ന്‌ മുല്ലപ്പള്ളി അനുകൂലികൾ; കോൺഗ്രസിൽ അടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

തിരുവനന്തപുരം > കോൺഗ്രസ്‌  അനാഥമാണെന്നും തെരഞ്ഞെടുപ്പിലൂടെ എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നുമുള്ള ശശി തരൂരിന്റെ പ്രസ്‌താവനയുടെ പേരിലും കേരളത്തിലെ കോൺഗ്രസിൽ അടി തുടങ്ങി. തരൂരിന്റെ പ്രസ്‌താവന വന്നയുടൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർപ്പുമായി രംഗത്തെത്തി. തരൂരിന്റെ പ്രസ്‌താവന അനാവശ്യമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തരൂർ ‘ഓവർസ്‌മാർട്ട്‌’ ആകാൻ ശ്രമിക്കുന്നുവെന്നാണ്‌ മുല്ലപ്പള്ളി അനൂകൂലികൾ പറയുന്നത്‌. പ്രിയങ്കഗാന്ധിയാണെങ്കിലും തെരഞ്ഞെടുപ്പിലൂടെ  മാത്രമേ പാർട്ടി ഭാരവാഹിത്വത്തിലെത്താവൂ എന്ന്‌ തരൂർ പറഞ്ഞത്‌ നിന്ദയാണെന്നും ഇവർ പറയുന്നു. വിഷയത്തിൽ തന്റെ പ്രതിഷേധം നേരിട്ടറിയിക്കാൻ മുല്ലപ്പള്ളി തരൂരിനെ വിളിച്ചു. പ്രതിപക്ഷ നേതാവ്‌  രമേശ്‌ ചെന്നിത്തലയും തരൂരിന്റെ നിലപാടിനൊപ്പമാണ്‌. എന്നാൽ ഉമ്മൻ ചാണ്ടി വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിച്ചു.
കോൺഗ്രസ്‌ പ്രവർത്തകരും അണികളും എന്തുചെയ്യണമെന്ന്‌ അറിയാതെ കടുത്ത ആശയക്കുഴപ്പത്തിലാണെന്ന്‌ മുൻ രാജ്യസഭാ ഡപ്യൂട്ടി സ്‌പീക്കറും കോൺഗ്രസ്‌ നേതാവുമായ പിജെ കുര്യൻ പറഞ്ഞു. എഐസിസി അധ്യക്ഷനാകാൻ പാർട്ടിയിൽ നിരവധി പേരുണ്ട്. കർണാടകയിലു ഗോവയിലും നടന്ന സംഭവങ്ങൾക്ക്‌ ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും കുര്യൻ തുറന്നടിച്ചു.

പുനഃസംഘടനയും അവതാളത്തിൽ
അതിനിടെ സംസ്ഥാനത്തെ പാർടി പുനഃസംഘടന ഗ്രൂപ്പ്‌ പോരിൽ പെട്ട്‌ അവതാളത്തിലായി. 31 നകം പൂർത്തീകരിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രഖ്യാപനം.
തർക്കങ്ങളിൽ തട്ടി മുട്ടി പുനഃസംഘടന ഇനി എന്നു നടക്കുമെന്ന്‌ ആർക്കും അറിയില്ല. മാനദണ്ഡങ്ങൾ പോലുമായിട്ടില്ല. ജംബോ സമതി വേണ്ടെന്ന്‌ മുല്ലപ്പള്ളി പറയുമ്പോൾ  കുറയ്‌ക്കാൻ ധൈര്യമുണ്ടോയെന്ന്‌ വിവിധ ഗ്രൂപ്പുകൾ ചോദിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top