21 November Thursday

'പാല്‍ പോലെ പതിനാറില്‍...'; അന്ന് ഒഡിഷനില്‍ നിന്നും പുറത്ത്; ഇന്ന് അതേ പാട്ടിന് ചുവടുവച്ച് ഷെയ്ന്‍ നിഗം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

കൊച്ചി > റിയാലിറ്റി ഷോയുടെ ഒഡിഷന്‍ റൗണ്ടില്‍ പങ്കെടുത്ത് പുറത്തായ നടന്‍ ഷെയ്ന്‍  നിഗത്തിന്റെ ആറാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള വീഡിയോ വൈറലാകുന്നു.'പടച്ചോന്‍ ഉണ്ട് ട്ടാ...' എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ വീഡിയോ ഷെയ്ന്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിലെ ആദ്യ ഭാഗത്ത് ആറാം ക്ലാസില്‍ പഠിക്കുന്ന ഷെയ്ന്‍ നിഗമാണ്. 'പാല്‍ പോലെ പതിനാറ്, എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണം...' എന്ന ഗാനം ആലപിച്ചുകൊണ്ട് ചുവടുവയ്ക്കുകയാണ്  ഷെയ്ന്‍.

'മോന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പാട്ട് കുറച്ചുകൂടി ശരിയായാല്‍ നമുക്ക് അടുത്ത വര്‍ഷം ശരിയാക്കി എടുക്കാം എന്നാണ് ഷെയ്ന്റെ പ്രകടനത്തിന് ജഡ്ജസ് നല്‍കിയ കമന്റ്. ഈ വീഡിയോ ആണ്  ഷെയ്ന്‍  നിഗം ഫാന്‍സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ചിരിക്കുന്നത്.

  ഒരു സ്റ്റേജ് ഷോയ്ക്കിടെ, തനിക്കുണ്ടായ അനുഭവം നൃത്തച്ചുവടുകളോടെ ആരാധാകരെ അറിയിക്കുകയായിരുന്നു ഷെയ്ന്‍. അന്ന് പാടിയ അതേ പാട്ടിന് ഷെയ്ന്‍ ചുവടുവയ്ക്കുന്ന രംഗവും വീഡിയോയിലുണ്ട്‌.

 


 
 

 


പ്രധാന വാർത്തകൾ
 Top