25 September Sunday

ഷാജഹാൻ വധം: പ്രതികളെ റിമാൻഡ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

പാലക്കാട്> സിപിഐ എം പ്രവർത്തകൻ എസ്‌ ഷാജഹാൻ വധക്കേസിൽ പ്രതികളായ നാല് പേരെ റിമാൻഡ് ചെയ്‌തു. ആർഎസ്‌എസുകാരായ നവീൻ (28), ശബരീഷ്‌ (30), അനീഷ്‌ (29), സുജീഷ്‌ (27)എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തത്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം സിപിഐ എം പ്രവർത്തകൻ എസ്‌ ഷാജഹാനെ കൊലപ്പെടുത്താൻ മൂന്നു പേർക്ക്‌ ആർഎസ്‌എസ്‌ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തൽ. കൊലയിൽ നേരിട്ട്‌ പങ്കെടുത്ത ശബരീഷ്‌, അനീഷ്‌, സുജീഷ്‌ എന്നിവർക്കാണ്‌ ആർഎസ്‌എസ്‌ ആയുധപരിശീലനം നൽകിയത്‌. അതോടൊപ്പം മാരകായുധങ്ങളും നൽകി.

 പ്രദേശത്ത്‌ അറിയപ്പെടുന്ന ബിജെപി- ആർഎസ്‌എസ്‌ പ്രവർത്തകരായ ഇവരാണ്‌ മറ്റുള്ളവരെയും ആർഎസ്‌എസിലേക്ക്‌ അടുപ്പിക്കുന്നത്‌. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാർത്തെടുക്കുകയും അവരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയുമായിരുന്നു ആർഎസ്‌എസ്‌ ലക്ഷ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top