22 August Thursday

വൈപ്പിനിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കഞ്ചാവ് സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

വൈപ്പിൻ > എസ്എഫ്ഐ എളങ്കുന്നപ്പുഴ ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറി എ എസ് അലീഷിനെ കഞ്ചാവ് സംഘം ആക്രമിച്ചു. ബുധനാഴ്ച ഉച്ചയോടെ കോളേജ് കാമ്പസിനു പുറത്തായിരുന്നു സംഭവം. അലീഷ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കൂടിയാണ്.

കാമ്പസിൽ രാവിലെ എഐഎസ്എഫ്‌ പ്രവർത്തകർ സംഘർഷത്തിന്‌ ശ്രമിച്ചിരുന്നു. അത് പെട്ടെന്ന് അവസാനിക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ് കാമ്പസിന് വെളിയിലേക്കു പോയ അലീഷിനെ തടഞ്ഞുനിർത്തി കഞ്ചാവ് സംഘം ആക്രമിക്കുകയായിരുന്നു. കണ്ണിനു പരിക്കേറ്റ് അലീഷിനെ ഞാറക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഐഎസ്എഫുകാരുമായി ബന്ധമുള്ളവരാണ് കഞ്ചാവ് സംഘം. അവർ അറിയിച്ചതിനെതുടർന്നാണ് ഇവർ കാമ്പസിനു വെളിയിൽ കാത്തുനിന്ന് അലീഷിനെ മർദിച്ചത്.


പ്രധാന വാർത്തകൾ
 Top