13 November Wednesday

ചെയർപേഴ്സണായി അട്ടിമറി വിജയം; എസ്എഫ്‌ഐ പ്രവർത്തകയായ മകളെ അഭിവാദ്യം ചെയ്ത്‌ ഓട്ടോതൊഴിലാളിയായ അച്ഛൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ആലപ്പുഴ>  ‌കായംകുളം ഗവ. വനിതാ പോളിടെക്നിക്കിൽ ചെയർപേഴ്സൺ സീറ്റ് കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ച്‌ അട്ടിമറി വിജയം നേടിയ എസ്എഫ്‌ഐ സ്ഥാനാർഥിയായ മകളെ അഭിവാദ്യം ചെയ്ത്‌ ഓട്ടോതൊഴിലാളിയായ  അച്ഛൻ ഹാരിസ്‌.

ഹാഷിറയാണ്‌ കഴിഞ്ഞ വർഷം എസ്എഫ്‌ഐക്ക്‌ നഷ്ടപ്പെട്ട സീറ്റ്‌  കെഎസ്‌യുവിൽനിന്ന്‌  തിരിച്ചുപിടിച്ച്ത്‌. ആഹ്ലാദ പ്രകടനത്തിനിടെയാണ്‌ മകളെ അഭിനന്ദിക്കാനായി ഓട്ടോക്കാരനായ അച്ഛൻ എത്തിയത്‌.

കായംകുളം പോളി ചെയർപേഴ്സൺ സീറ്റാണ്‌ കെഎസ്‌യുവിൽ നിന്ന് തിരിച്ചു പിടിച്ചത്‌. ആകെ പോൾ ചെയ്ത വോട്ടി‌ന്റെ 80% നേടിയാണ്‌ ഹാഷിറ വിജയിച്ചത്‌.  


  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top