03 October Tuesday

എസ്എഫ്ഐ ജില്ലാ സമ്മേളനം; പ്രജിത് കെ ബാബു പ്രസിഡന്റ്, അർജുൻ ബാബു സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

തൃപ്പൂണിത്തുറ > ജില്ലാ സെക്രട്ടറിയായി അർജുൻ ബാബുവിനെയും പ്രസിഡന്റായി പ്രജിത് കെ ബാബുവിനെയും എസ്എഫ്ഐ എറണാകുളം ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. മൂന്നുദിവസമായി തൃപ്പൂണിത്തുറയിൽ സഖാവ് പി കെ രാജൻ നഗറിൽ ചേർന്ന സമ്മേളനം 61 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അജ്മല ഷാൻ, ആശിഷ് എസ് ആനന്ദ്, മുഹമ്മദ് സഹൽ എന്നിവരെയും ജോയി​ന്റ് സെക്രട്ടറിമാരായി ടി ആർ അർജുൻ, രതു കൃഷ്ണ, ജോജിഷ് ജോഷി എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയി​ന്റ് സെക്രട്ടറി ടി ആർ അർജുൻ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top