15 May Saturday

വള്ളികുന്നത്ത് 15 വയസുകാരനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021
ചാരുംമൂട് > എസ്എഫ്ഐ പ്രവർത്തകനെ  ആർഎസ്എസുകാർ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് മരിച്ചത്. വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർത്ഥിയായിരുന്നു.  വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ യാണ് കൊലപാതകം നടത്തിയത്.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്. അഭിമന്യുവിൻ്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അക്രമം കണ്ട്‌ ഓടിയെത്തിയ വള്ളിക്കുന്നം സ്വദേശികളായ  കാശിനാഥൻ (16), ആദർശ്‌ (16)എന്നിവർക്കും ഗുരുതരമായി കുത്തേറ്റു. പൊലീസെത്തിയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. കാപ്പ ചുമത്തി പ്രദേശത്തുനിന്ന്‌ മാറ്റി നിർത്തിയ ആർഎസ്‌എസ്‌ ഗുണ്ടകളടക്കം പ്രദേശത്ത്‌ കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നതായി പറയുന്നു. ഒരാളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.
 
ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാർ ക്യാൻസർ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിൽസാർത്ഥമാണ് നാട്ടിലെത്തിയത്. കോവിഡ് കാരണം തിരികെപ്പോകാനായില്ല.ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ അനന്ദു ജേഷ്‌ഠനാണ്‌.
 
വള്ളികുന്നത്ത് കുറെ നാളുകളായി സി പി ഐ എം -ഡിവൈഎഫ് ഐ പ്രവർത്തകർക്കു നേരെ തുടർച്ചയായി ആർ എസ് എസ് - ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിടാറുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻമ്പ് വള്ളികുന്നം കടു വിനാൽ മേത്തുണ്ടിൽ അഷ്റഫിനെ (32) മുസ്ലീം പള്ളിയിൽ കയറി ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയതും ഇവിടെയാണ്.
.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top