18 November Monday

ഉയർന്നുപാറി ശുഭ്രപതാക; എംജി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2019

കോട്ടയം > എംജി സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കോളേജുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ മിന്നുന്ന ജയം. സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള 5 ജില്ലകളിലെ മഹാഭൂരിപക്ഷം കോജേളുകളിലും എസ്‌എഫ്‌ഐ വൻവിജയം നേടി. എറണാകളും മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ചങ്ങനാശ്ശേരി എസ്‌ബി കോളേജ്‌ യൂണിയൻ കെഎസ്‌യുവിന്റെ കയ്യിൽനിന്ന്‌ പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എൻഎസ്‌എസിലും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു.

എറണാകുളം ജില്ലയിൽ എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി. തെരഞ്ഞെടുപ്പ്‌ നടന്ന 41 കോളേജുകളിൽ 37 ഇടത്തും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തിളക്കമാർന്ന ജയം സ്വന്തമാക്കി. എറണാകുളം മഹാരാജാസ്‌ ഉൾപ്പെടെ  13 കോളേജുകളിൽ മുഴുവൻ സീറ്റും സമ്മാനിച്ചാണ്‌ വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തത്‌. 6 കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മഹാരാജാസ്‌ കോളേജിൽ 14 സീറ്റിലും എസ്‌എഫ്‌ഐ വൻഭൂരിപക്ഷം നേടി. ചെയർപേഴ്‌സൺ സ്ഥാനാർഥി വി ജി ദിവ്യക്ക്‌ 1163 വോട്ടുലഭിച്ചു. വൈപ്പിൻ ഗവ. കോളേജ്‌, എസ്‌എൻഎം മാല്യങ്കര, പള്ളുരുത്തി സിയന്ന, ഇടക്കൊച്ചി അക്വിനാസ്‌, തൃപ്പൂണിത്തുറ ആർഎൽവി, സംസ്‌കൃത കോളേജ്‌, ഐരാപുരം എസ്‌എസ്‌വി, കവളങ്ങാട്‌ എസ്‌എൻഡിപി കോളേജ്‌, കോതമംഗലം എൽദോ മാർ ബസേലിയോസ്‌, കോട്ടപ്പടി മാർ ഏലിയാസ്‌, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, മണിമലക്കുന്ന്‌ ഗവ. കോളേജ്‌ എന്നിവിടങ്ങളിലാണ്‌ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചത്‌. 

പത്തനംതിട്ട ജില്ലയിൽ 17ൽ 14 കോളേജുകളിലും എസ്‌എഫ്‌ഐ യൂണിയൻ നേടി. എസ്‌ടിഎഎസ്‌ പത്തനംതിട്ട, ചുട്ടിപ്പാറ കോളേജ്‌, എസ്‌എഎൽഎസ്‌ ചുട്ടിപ്പാറ, എസ്‌എഎസ്‌ കോന്നി, എസ്‌എൻഡിപി കോന്നി,സെന്റ്‌ തോമസ്‌ കോന്നി അടക്കമുള്ള കോജേളുകളിൽ എസ്‌എഫ്‌ഐക്കാണ്‌ ജയം.

ഇടുക്കിയിൽ 34 ൽ 28  ക്യാംപസുകളിലും എസ് എഫ് ഐ വിജയിച്ചു. കോട്ടയത്ത്‌ 37ൽ 36 കോളേജുകളിലും എസ്‌എഫ്‌ഐ വിജയിച്ചു.


കോട്ടയം ജില്ലയിലാണ്‌ ചരിത്ര വിജയം. 37ൽ 37 കോളേജ്‌ യൂണിയനുകളും എസ്‌എഫ്‌ഐ വിജയക്കൊടിനാട്ടി. 21ൽ എതിരില്ലായിരുന്നു. ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ നടന്ന 16ലും വിജയിച്ചു. എറണാകുളത്ത്‌ 41ൽ 37 യൂണിയനുകളും എസ്‌എഫ്‌ഐയ്‌ക്കാണ്‌. മഹാരാജാസിൽ മുഴുവൻ സീറ്റും പിടിച്ചടക്കി ചരിത്രം ആവർത്തിച്ചു. എന്നാൽ കാലടി ശ്രീശങ്കര കോളേജും ആലുവ യുസി കോളേജും കെഎസ്‌യു സഖ്യം നേടി. ഇടുക്കി ജില്ലയിൽ 34ൽ 28ഉം പത്തനംതിട്ടയിൽ 16ൽ 14ഉം എസ്‌എഫ്‌ഐയ്‌ക്കാണ്‌. പത്തനംതിട്ടയിലെ കോന്നി എൻഎസ്‌എസ്‌ കോളേജ്‌ എബിവിപി നേടി. ആലപ്പുഴ ജില്ലയിലെ ഏക കോളേജായ എടത്വ സെന്റ്‌ അലോഷ്യസും എസ്‌എഫ്‌ഐയ്‌ക്കാണ്‌.

എതിരില്ലാതെ ജയിച്ച കോളേജ്‌ യൂണിയനുകൾ: ഇടുക്കി–-  മുട്ടം യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌, കരിമാനൂർ പടി. കൊടിക്കുളം ഗുരുനാരായണ കോളേജ്‌, ശാന്തൻപാറ ഗവ. കോളേജ്‌, കുട്ടിക്കാനം ഐഎച്ച്‌ആർഡി കോളേജ്‌, പാമ്പനാർ എസ്‌എൻ കോളേജ്‌, അടിമാലി എംബി കോളേജ്‌.  കോട്ടയം–- വൈക്കം ശ്രീമഹാദേവ കോളേജ്‌, തലയോലപ്പറമ്പ്‌ ഡിബി കോളേജ്‌, കീഴൂർ ഡിബി കോളേജ്‌, ഞീഴൂർ ഡിബി കോളേജ്‌, ഞീഴൂർ വിശ്വഭാരതി എസ്‌എൻ കോളേജ്‌, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ്‌, പുല്ലരിക്കുന്ന്‌ ഐസിജെ, പാലാ സെന്റ്‌ തോമസ്‌ കോളേജ്‌,  ഉഴവൂർ സെന്റ്‌ സ്‌റ്റീഫൻസ്‌, പുതുവേലി മാർകുര്യാക്കോസ്‌ കോളേജ്‌, മേലുകാവ്‌ ഹെൻറി ബേക്കർ കോളേജ്‌, കാഞ്ഞിരപ്പള്ളി ഐഎച്ച്‌ആർഡി കോളേജ്‌, പുതുപ്പള്ളി ഐഎച്ച്‌ആർഡി കോളേജ്‌, പുതുപ്പളളി എംഇഎസ്‌ കോളേജ്‌, ചാന്നാനിക്കാട്‌ എസ്‌എൻ കോളേജ്‌, ചങ്ങനാശേരി സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജ്‌, മണർകാട്‌ സെന്റ്‌ മേരീസ്‌ കോളേജ്‌, കുമരകം എസ്‌എൻ കോളേജ്‌, കങ്ങഴ പിജിഎം കോളേജ്‌, എറണാകുളം–- തൃപ്പൂണിത്തുറ ആർഎൽവി കോളേജ്‌, പള്ളൂരുത്തി സിയന്നാ കോളേജ്‌, നേരിയമംഗലം എസ്‌ഡിഎസ്‌ കോളേജ്‌, എൽദോ മാർ ബസേലിയോസ്‌ കോളേജ്‌, ഇന്ദിരാഗാന്ധി ആർട്‌സ്‌ കോളേജ്‌, എളംകുന്നപ്പുഴ ആർട്‌സ്‌ കോളേജ്‌, പൂത്തോട്ട എസ്‌എസ്‌ കോളേജ്‌, പൂത്തോട്ട എസ്‌എൻ കോളേജ്‌, മുളന്തുരുത്തി നിർമല കോളേജ്‌, പത്തനം തിട്ട–- പത്തനംതിട്ട ഫിഷറീസ്‌ കോളേജ്‌, പെരുനാട്‌ ഐഎച്ച്‌ആർഡി, കോന്നി എസ്‌എൻഡിപി കോളേജ്‌, റാന്നി സെന്റ്‌ തോമസ്‌.


പ്രധാന വാർത്തകൾ
 Top