09 February Thursday

കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ തേരോട്ടം; 70ൽ 64 യൂണിയൻ എസ്‌എഫ്‌ഐക്ക്‌

സ്വന്തം ലേഖകൻUpdated: Monday Dec 5, 2022

തിരുവനന്തപുരം> കേരള സർവകലാശാലയ്‌ക്കു കീഴിൽ കോളേജ്‌ യൂണിയൻ തെരഞ്ഞടുപ്പ്‌ നടന്ന 70ൽ 64 കോളേജിലും എസ്‌എഫ്‌ഐക്ക്‌ ഉജ്വല ജയം. തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 33 കോളേജിൽ 30, കൊല്ലത്ത്‌ 19ൽ 18, ആലപ്പുഴയിൽ 16ൽ 15, പത്തനംതിട്ടയിൽ രണ്ടിൽ ഒന്നും യൂണിയനുകൾ എസ്‌എഫ്‌ഐ നേടി.

മയക്കുമരുന്ന് മാഫിയസംഘങ്ങളെ പാലൂട്ടി വളർത്തി, അവരെ ഉപയോഗപ്പെടുത്തി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന കെഎസ്‌യു– എംഎസ്‌എഫ്‌ സഖ്യത്തിനെതിരായ വിദ്യാർഥികളുടെ പ്രതിരോധം കൂടിയായി തെരഞ്ഞെടുപ്പ്‌. സമഭാവനയുള്ള വിദ്യാർഥിത്വം, സമരഭരിത കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥികളെയും ചരിത്രവിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രവർത്തകരെയും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top