21 September Saturday

കൊച്ചി സർവകലാശാലയിൽ വീണ്ടും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കൊച്ചി > കൊച്ചി സർവകലാശാല ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ മുന്നേറ്റം. തെരഞ്ഞെടുപ്പ്‌ നടന്ന 142 കൗൺസിലർ സീറ്റുകളിൽ 117ഉം എസ്‌എഫ്‌ഐ നേടി. 15സീറ്റുകൾ കെഎസ്‌യുവും എട്ട്‌ സീറ്റുകൾ എബിവിപിയും നേടി. ഒരു സീറ്റിൽ എഐഎസ്‌എഫ്‌ ജയിച്ചു.

കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ സർവകലാശാല യൂണിയൻ ഭരണം എസ്‌എഫ്‌ഐ ഉറപ്പിച്ചു. തുടർച്ചയായ 25‐ാം തവണയാണ്‌ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തിയത്‌. എക്‌സിക്യൂട്ടിവിലേക്ക്‌ അടുത്തമാസം തെരഞ്ഞെടുപ്പ്‌ നടക്കും.

 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top