22 September Sunday

"നമ്മളല്ലാതെ മറ്റാര്‌ സഖാക്കളെ'; എറണാകുളത്ത്‌ 41ൽ 37 കോളേജുകളിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

കൊച്ചി > എംജി സർവകലാശാലക്കു കീഴിലെ കോളേജ്‌ യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ നുണക്കോട്ടകൾ തകർത്തെറിഞ്ഞ്‌ ജില്ലയിൽ എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി. തെരഞ്ഞെടുപ്പ്‌ നടന്ന 41 കോളേജുകളിൽ 37 ഇടത്തും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തിളക്കമാർന്ന ജയം സ്വന്തമാക്കി. എറണാകുളം മഹാരാജാസ്‌ ഉൾപ്പെടെ ഏഴു കോളേജുകളിൽ മുഴുവൻ സീറ്റും സമ്മാനിച്ചാണ്‌ വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തത്‌. ആറിടത്ത്‌ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കലാലയത്തിൽ വർഗീയ ശക്തികൾക്ക്‌ ഇടമില്ലെന്ന്‌ ഒരിക്കൽകൂടി തെളിയിച്ച്‌  മഹാരാജാസ്‌ കോളേജിൽ 14 സീറ്റിലും എസ്‌എഫ്‌ഐ വൻഭൂരിപക്ഷം നേടി. ചെയർപേഴ്‌സൺ സ്ഥാനാർഥി വി ജി ദിവ്യക്ക്‌ 1163 വോട്ടുലഭിച്ചു. തൃപ്പൂണിത്തുറ ആർഎൽവി, സംസ്‌കൃത കോളേജ്‌, പള്ളുരുത്തി സിയന്ന, കോട്ടപ്പടി മാർ ഏലിയാസ്‌, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, കോതമംഗലം എൽദോ മാർ ബസേലിയോസ്‌ എന്നിവിടങ്ങളിലാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പു നടന്ന കോളേജുകളിൽ മഹാരാജാസിനു പുറമേ വൈപ്പിൻ ഗവ. കോളേജ്‌, എസ്‌എൻഎം മാല്യങ്കര, ഇടക്കൊച്ചി അക്വിനാസ്‌, ഐരാപുരം എസ്‌എസ്‌വി, കവളങ്ങാട്‌ എസ്‌എൻഡിപി കോളേജ്‌, മണിമലക്കുന്ന്‌ ഗവ. കോളേജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top