20 August Tuesday

യൂണി. കോളേജ് സംഘർഷം: എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു; 6 പേരെ അംഗത്വത്തിൽനിന്നും പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

തിരുവനന്തപുരം> യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ  കണ്ടെത്തലോടെയാണ് പിരിച്ച് വിട്ടത്.

ആക്രമങ്ങൾ ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കേണ്ടതല്ല. സംഭവത്തിൽ ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് കർശനമായ നടപടി സ്വീകരിക്കണം.സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top