07 August Friday

ആവശ്യമറിയിച്ച്‌ കെഎസ്‌യു; ടിവി എത്തിച്ച്‌ എസ്‌എഫ്‌ഐ‌ ; മഹാമാരിയുടെ കാലത്ത് നാടിനായി ഒന്നിക്കണമെന്ന സന്ദേശം അന്വർഥമാക്കി എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

എസ്‌എഫ്‌ഐ മലപ്പുറം ജില്ലാസെക്രട്ടറി കെ എ സക്കീർ കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഹാരിസ്‌ മുതൂരിന്‌ ടി വി കൈമാറുന്നു


മലപ്പുറം
‘പാവപ്പെട്ട വീട്ടിലേക്കൊരു ടിവി വേണം’ – വ്യാഴാഴ്‌ച വൈകിട്ടാണ് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹാരിസ്‌ മുതൂർ വാട്സാപ്പ്‌ സ്‌റ്റാറ്റസിട്ടത്‌‌‌. ‘ടിവി ഞങ്ങൾ നൽകാം’ –- ആദ്യമെത്തിയത്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി  കെ എ സക്കീറിന്റെ മെസേജ്‌‌. മഹാമാരിയുടെ കാലത്ത് നാടിനായി ഒന്നിക്കണമെന്ന സന്ദേശം അന്വർഥമാക്കുകയായിരുന്നു എസ്‌എഫ്‌ഐ. 

‘ഒരു ടിവി വേണം. വളരെ പാവപ്പെട്ട വീടാണ്‌. അടുത്ത വീട്ടിൽ പോയിട്ടാണ്‌ പഠിക്കുന്നത്‌’ എന്നായിരുന്നു സ്‌റ്റാറ്റസ്‌. വിളിച്ച്‌ കാര്യങ്ങൾ തിരക്കിയശേഷം ആ വിദ്യാർഥിക്ക്‌ ടിവി കൊടുക്കാമെന്ന് എസ്‌എഫ്‌ഐ‌ ജില്ലാ സെക്രട്ടറി ഉറപ്പുനൽകി. വെള്ളിയാഴ്‌ച രാവിലെ മലപ്പുറം പ്രസ് ‌ക്ലബ്ബിലെത്തി കെ എ സക്കീർ ഹാരിസ്‌ മുതൂരിന്‌ ടി വി കൈമാറി.

കഴിഞ്ഞവർഷം കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റെ ചികിത്സയ്‌ക്ക്‌‌ സഹായമഭ്യർഥിച്ചുള്ള എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പോസ്‌റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top