22 October Tuesday

താനൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐക്ക്; എട്ട് ജനറല്‍ സീറ്റിലും വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

ഫോട്ടോ: താനൂര്‍ ഗവ. കോളേജിലെ എസ് എഫ് ഐ വിജയാഹ്ലാദം.

താനൂര്‍ > താനൂര്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്‌ എസ്എഫ്‌ഐ തൂത്തുവാരി. എട്ട് ജനറല്‍ സീറ്റുകളിലും വിജയിച്ചാണ് യൂണിയന്‍ നിലനിര്‍ത്തിയത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നേടുന്നത്. കെ ആസിഫ ( ചെയര്‍പേഴ്‌സണ്‍), ഇ ആര്‍ ശ്രീതു ( വൈസ് ചെയര്‍മാന്‍), ജെഎസ് ശ്രാവണ്‍( ജനറല്‍ സെക്രട്ടറി) കെ ശ്രീനിത (ജോ.സെക്രട്ടറി), കെ അര്‍ജുന്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), എം പി നദീര്‍ സല്‍മാന്‍ (ജനറല്‍ ക്യാപ്റ്റന്‍) എം ജഗന്‍നാഥ് (സ്റ്റുഡന്റ് എഡിറ്റര്‍) പി അക്ഷയ് (യുയുസി)എന്നിവരാണ് ജനറല്‍ സീറ്റില്‍ ജയിച്ച എസ്എഫ്‌ഐ പ്രതിനിധികള്‍. 

അസോസിയേഷന്‍ പ്രതിനിധികളായി പി ദിലീപ് (കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ) ലിധിന്‍ (ബിഎസ് സി ) പി അര്‍ജുന്‍ (ബിഎ) എന്നിവരും, ക്ലാസ് പ്രതിനിധികളായി ഷിജില്‍, അഭിനന്ദ്, ശിശിര എന്നിവരും എസ്എഫ്‌ഐ പാനലില്‍ വിജയിച്ചു. 

    പുത്തന്‍തെരുവില്‍ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം നഗരം ചുറ്റി താനൂരില്‍ സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടി വി അബ്ദുറസാഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരന്‍ , എം അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് മനു വിശ്വനാഥ്, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top