16 August Sunday

ഐടിഐ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ തേരോട്ടം; 89ല്‍ 83ലും ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

മയ്യനാട് ഗവ.ഐടിഐയില്‍ വിജയിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

തിരുവനന്തപുരം > സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ നടന്ന  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐകളില്‍ 83 ഐടിഐ യൂണിയനുകളും  പിടിച്ചടക്കിക്കൊണ്ടാണ് എസ്എഫ്ഐ വിജയം കുറിച്ചത്. വര്‍ഷങ്ങളായി കെഎസ്‌യു ഭരിച്ചിരുന്ന ഇടുക്കിയിലെ ഗവ:ഐടിഐ കഞ്ഞിക്കുഴി എസ്എഫ്എഫ്‌ഐ തിരിച്ചു പിടിച്ചു.

'വിധിയെഴുതുക, വര്‍ഗീയതയ്ക്കും മത തീവ്രവാദത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്‍പ് സംസ്ഥാനത്ത് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും, വിവിധ സര്‍വകലാശാല  തെരഞ്ഞെടുപ്പിലും, പോളി ടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും, എഞ്ചിനീറിങ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും, പെരിയ കേന്ദ്ര സര്‍വകലാശാല തെരഞ്ഞെടുപ്പിലും ഉജ്വല വിജയം നേടാന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞിരുന്നു.

മാധ്യമ നുണ പ്രചരണങ്ങളെയും അവിശുദ്ധ സഖ്യങ്ങളെയും നേരിട്ടുകൊണ്ടാണ് എസ്എഫ്‌ഐ ഐടിഐ തെരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ചത്.  എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും, പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top