26 August Monday

Video-"തളർന്നിട്ടില്ല പിന്നല്ലേ തകർക്കാൻ'; സെന്റ് തോമസിനെ ചുവപ്പണിയിച്ച് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

തൃശൂർ> തൃശൂർ സെന്റ‌് തോമസ‌്  കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വല  വിജയം. വൻതോതിൽ നടക്കുന്ന നുണപ്രചാരണങ്ങളെ വിദ്യാർഥികൾ വകവച്ചില്ല. തങ്ങളോടൊപ്പം നിൽക്കുന്ന ഉശിരൻ പ്രസ്ഥാനത്തെ അവർ വീണ്ടും നെഞ്ചൊട‌് ചേർത്തു. ഓട്ടോണമസ‌് പദവിയുള്ള സെന്റ‌് തോമസിൽ തുടർച്ചയായി നാലാം വർഷമാണ‌് എസ‌്എഫ‌്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുന്നത‌്.



ജനറൽ സീറ്റിൽ ഒമ്പതിൽ എട്ടും എസ‌്എഫ‌്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരു യുയുസി സീറ്റിൽ കെഎസ‌്‌യുവും. 178  ൽ 125  ക്ലാസ‌് പ്രതിനിധികളും എസ‌്എഫ‌്ഐ നേടി. കെഎസ‌്‌യു  ഭൂരിപക്ഷം സീറ്റുകളിലും ദയനീയമായി പരാജയപ്പെട്ടു. എബിവിപിക്ക‌് മത്സരിക്കാൻ പോലും സ്ഥാനാർഥികളെ കിട്ടിയിരുന്നില്ല. എസ‌്എഫ‌്ഐക്കെതിരായ നുണപ്രചാരണങ്ങളും മാധ്യമ ഗൂഢാലോചനയും വിദ്യാർഥി സമൂഹം തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവായി വിജയം.



യൂണിയൻ ഭാരവാഹികൾ: കെ അശ്വിൻ(ചെയർമാൻ), ഇ ജിതിൻ പ്രഫുൽ( ജനറൽ സെക്രട്ടറി), അനീറ്റ മാത്യു(വൈസ‌് ചെയർമാൻ), ഹരിത ഇ ചന്ദ്രൻ(ജോ. സെക്രട്ടറി),  മാളവിക വിക്രമൻ(യുയുസി), ആഷിക‌് ബിൻ അബ്ദുൾ ലത്തീഫ‌്(ഫൈൻ ആർട‌്സ‌്),  ഫെർജിൻ ജയിംസ‌്(മാഗസിൻ എഡിറ്റർ), ആദിത്യൻ എം ഗിരീഷ‌്( ജനറൽ ക്യാപ‌്റ്റൻ), ഡിറ്റോ ആർ പുതൂക്കര(യുയുസി–-കെഎസ‌്‌യു).

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top