25 August Sunday

തേവര എസ്എച്ചിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം; കെഎസ്‌യുവിനെ തകർത്ത് യൂണിയൻ തിരിച്ചുപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കൊച്ചി> അധ്യയന വർഷം സംസ്ഥാനത്ത് ആദ്യം നടന്ന കോളേജ് വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. സ്വയംഭരണ കോളേജായ എറണാകുളം തേവര എസ്എച്ചിൽ ആകെയുള്ള 13 ജനറൽ സീറ്റുകളിൽ 11 സീറ്റിലും വിജയിച്ചാണ് എസ്എഫ്ഐ യൂണിയൻ ഭരണം കെഎസ്‌യുവില്‍നിന്ന് തിരിച്ചുപിടിച്ചത്. ചരിത്രത്തിൽ ആദ്യമായി കോളേജ് യൂണിയൻ തലപ്പത്ത് വനിത എത്തുന്നതിനും സാക്ഷിയായി എസ്എച്ച് കോളേജ്.

യൂണിയൻ ചെയർപേഴ്‌സണായി വൈഗരി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സീതാരാമൻ, വൈസ് ചെയർപേഴ്‌സൺ ഗായത്രി, മാഗസിൻ എഡിറ്റർ ഹൃദിക്ക്, ആർട്സ് ക്ലബ് സെക്രട്ടറി അലക്സ്, യുയുസിമാരായി മനു, സമീർ, ലേഡി റെപ്രസെന്റിറ്റിവ്‌സ് മേഘ, അലീഷ എന്നിവരും വിജയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന സ്വീകരണ യോഗത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അമൽ സി എസ്, പ്രസിഡന്റ് അമൽ ജോസ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top