22 September Sunday

ചങ്ങനാശ്ശേരി എസ്‌ബി കോളേജ്‌ എസ്‌എഫ്‌ഐ പിടിച്ചെടുത്തു; എൻഎസ്‌എസിൽ മുഴുവൻ സീറ്റിലും വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

കോട്ടയം > എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരിയിലെ കോളേജുകളിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ വൻവിജയം. ശക്തമായ മത്സരം നടന്ന എസ്‌ബി കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ ജയിച്ചു. മാനേജ്‌മെന്റിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട കെഎസ്‌യുവിനോടാണ്‌ എസ്‌എഫ്‌ഐയുടെ ജയം. എൻഎസ്‌എസ്‌ കോളേജിലും എസ്‌എഫ്‌ഐ മുഴുവൻ സീറ്റിലും വിജയിച്ചു. പായിപ്പാട് അമാൻ, അമര പി ആർഡിഎസ്, സെന്റ്‌ ജോസഫ്‌ കോളേജ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു.


പ്രധാന വാർത്തകൾ
 Top