07 August Friday

എസ്‌എഫ്‌ഐയിൽനിന്ന്‌ ടിവി സ്വീകരിച്ച കെഎസ്‌യു നേതാവിനെതിരെ നടപടി വേണമെന്ന്‌ ഡിസിസിക്ക്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

മലപ്പുറം > എസ്എഫ്ഐ നൽകിയ ടിവി ഏറ്റുവാങ്ങിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഹാരിസ് മുതൂരിനെതിരെ നടപടി ആവശ്യപ്പെട്ട്‌ വൈസ് പ്രസിഡന്റ് ടി വി അസ്‌ദാഫ്‌ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന് പരാതി നൽകി.

ഇത്തരം പ്രവൃത്തി പ്രവർത്തകരുടെ മനോബലം ചോർത്തുന്നതാണെന്നും സംഘടനയെ അപമാനിക്കുന്നതാണെന്നും പരാതിയിൽ പറഞ്ഞു. പഠനസൗകര്യം ഒരുക്കാൻ ടിവി വേണമെന്ന് ഹാരിസ് വാട്‌സാപ്പ് സ്റ്റാറ്റസിട്ടത് കണ്ടാണ്‌ എസ്എഫ്ഐ സഹായമെത്തിച്ചത്‌. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top