29 February Saturday

കേരള ആരോഗ്യ സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐ യ്ക്ക് തകര്‍പ്പന്‍ വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

തിരുവനന്തപുരം> കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലാ ജനറല്‍ കൗണ്‍സിലിലേക്ക് നടന്ന സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളില്‍നിന്നുള്ള തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം.മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ സാരഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

പോള്‍ ചെയ്ത ആകെ വോട്ടിന്റെ 85% വോട്ട് നേടിയാണ് എസ്.എഫ്.ഐ ആധിപത്യമുറപ്പിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍


1.സംഗീത എ.വി (നെഹ്റു കോളേജ് ഓഫ് ഫര്‍മസി തൃശ്ശൂര്‍ ).
2.പ്രബിന്‍ കെ.പി (സെഞ്ച്വറി ഡെന്റല്‍ കോളേജ് കാസറഗോഡ് )
3.ജിന്‍ഷ.കെ (ഇഎംഎസ് കോളേജ് ഓഫ് നഴ്‌സിംഗ് മലപ്പുറം )
4.ഹസീബ് എഎം (പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജ് കണ്ണൂര്‍ )
5.സ്‌നേഹ സന്തോഷ് (എന്‍എസ് നഴ്‌സിംഗ് കോളേജ് കൊല്ലം )
6.ട്വിങ്കിള്‍ സക്കീര്‍ (ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് കൊല്ലം )
7.രഞ്ജിത്ത് ബി (സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് കാസറഗോഡ് )
8.ജോഷിന്‍ ജോസ് (മെഡിക്കല്‍ ട്രസ്റ്റ്, എറണാകുളം )
9.ആര്‍ച്ച എം( എസ് എം ഇ , കോട്ടയം ) , 10.അജിത്.ടി.കെ (സിപാസ്, കോട്ടയം )


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top