22 September Sunday

കണ്ണൂർ സർവകലാശാല യൂണിയൻ ഇത്തവണയും എസ്‌എഫ്‌ഐക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കണ്ണൂർ> കണ്ണൂർ സർവകലാശാല യൂണിയൻ വീണ്ടും എസ്‌എഫ്‌ഐക്ക്‌. മുഴുവൻ സീറ്റുകളിലും വൻഭൂരിപക്ഷത്തോടെയാണ്‌ എസ്‌എഫ്‌ഐയുടെ വിജയം. 123 കൗൺസിലർമാരിൽ 112 പേർ വോട്ട്‌ ചെയ്‌തപ്പോൾ 75 വോട്ടുകളാണ്‌ എസ്‌എഫ്‌ഐ നേടിയത്‌.

മോറാഴ സ്‌റ്റെംസ്‌  കോളേജ് ബിരുദ വിദ്യാർഥിനിയും  ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ ശിശിരയാണ്‌   ചെയർപേഴ്സൺ.   ശിശിരയ്‌ക്ക്‌ 75 വോട്ട്‌ ലഭിച്ചപ്പോൾ കെഎസ്‌യു എംഎസ്‌എഫ്‌ സംഖ്യത്തിന്റെ സ്ഥാനാർഥി  അലൻ ജോ റെജിക്ക്‌  38 വോട്ടുമാത്രമേ നേടാനായുള്ളൂ

ജനറൽ സെക്രട്ടറിയായി മുന്നാട്‌ പീപ്പിൾസ് കോളേജ്‌ ബിരുദ വിദ്യാർഥിയും കാസർകോട്‌ ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ വിഷ്ണുരാജാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 37 വോട്ടുകൾക്കാണ്‌ എതിർസ്ഥാനാർഥി കെ അഷ്‌റഫിനെ പരാജയപ്പെടുത്തിയത്‌.

പിലാത്തറ കോ–- ഓപ്പറേറ്റീവ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌  കോളേജിലെ  -  പി ദർശനയാണ്‌ ലേഡി വൈസ്‌ ചെയർപേഴ്‌സൺ. 38 വോട്ടുകൾക്കാണ്‌ എതിർസ്ഥാനർഥി ഷബാനയെ ദർശന പരാജയപ്പെടുത്തിയത്‌.വൈസ് ചെയർമാനായി-  നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എ വി അനൂപിനെയും  ജോയിന്റ്‌ സെക്രട്ടറിയായി-  പയ്യന്നൂർ കോളേജിലെ  പ്രണവ് പ്രഭാകരനെയും  തെരഞ്ഞെടുത്തു. 

കാസർകോട്‌  ജില്ലാ എക്സിക്യൂട്ടീവ് അംഗമായി - ടി പി അഭിരാമി (ചീമേനി ഐഎച്ച്ആർഡി കോളേജ്),  കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി -അഭിരാഗ് ചന്ദ്രൻ (കല്യാശേരി ആംസ്റ്റക്‌ കോളേജ് ) എന്നിവരെയും തെരഞ്ഞെടുത്തു.  വയനാട് ജില്ലാ എക്സിക്യൂട്ടീവ്‌ അംഗമായി മാനന്തവാടി ക്യാമ്പസിലെ പി ജി വിദ്യാർഥിയും എസ്എഫ്ഐ പനമരം ഏരിയാ കമ്മിറ്റി അംഗവുമായ കെ ആർ ശ്രീഹരി എതിരില്ലാതെ  തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 


പ്രധാന വാർത്തകൾ
 Top