23 July Tuesday

വ്യാജ ഡോക്ടറേറ്റ്, ഡി-ലിറ്റ് ബിരുദങ്ങൾ തടയണം: എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

തിരുവനന്തപുരം> സംസ്ഥാനത്ത്  വ്യാജ ഡോക്ടറേറ്റ്, ഡി-ലിറ്റ് ബിരുദങ്ങൾ  തടയാൻ  കർശന നടപടി സ്വീകരിക്കണമെന്ന‌്  എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.  ഇല്ലാത്ത സർവകലാശാലയുടെ പേരിൽ, പണം കൊടുത്ത് വാങ്ങുന്ന ഇത്തരം ബിരുദങ്ങൾ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഇല്ലാതാക്കുന്നതിനൊപ്പം വ്യാപകമായ അഴിമതിക്കും കാരണമാകുന്നു.

പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തിൽ വ്യാജ ബിരുദക്കാർ നടത്തിപ്പോരുന്ന പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും, ഇത്തരത്തിൽ വ്യാജ ഡോക്ടറൽ, ഡി -ലിറ്റ് ബിരുദം നൽകുന്ന ഏജൻസികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി കെ എം സച്ചിൻദേവ് പ്രസിഡന്റ് വി എ വിനീഷും  ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top