26 March Tuesday

പത്തില്‍ പത്തും നേടി ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

തിരുവനന്തപുരം > കേരള ആരോഗ്യ സർവകലാശാലാ ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക് ഉജ്വലവിജയം. പത്തിൽ പത്ത്‌ സീറ്റും നേടിയാണ് വിജയം. ഒമ്പത‌് സീറ്റിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ‌് നടന്ന ഒരു സീറ്റിൽ കെഎസ‌്‌യു, എംഎസ‌്എഫ‌് ഫ്രറ്റെനിറ്റി അടങ്ങുന്ന ഇൻഡിപെൻഡൻസ് സഖ്യത്തിനെതിരെ ഡോ. കെ വി  ദീപു അനന്തപുരി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം ) പോൾ ചെയ്ത വോട്ടിന്റെ 95 ശതമാനവും നേടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തെരഞ്ഞെടുത്ത മറ്റ്‌ കൗൺസിലർമാർ വി സിദ്ദിഖ് (ഇഎൽഐഎംഎസ‌് കോളേജ് ഓഫ് ഫാർമസി തൃശൂർ), അനീഷ ബഷീർ (സെഞ്ച്വറി ഡെന്റൽ കോളേജ് കാസർകോട‌്), എസ് കെ ഇത്തു (എസ‌്ഐഎംഇടി കോളേജ് ഓഫ് നേഴ്സിങ‌് തിരുവനന്തപുരം), സി അമർ (അഹല്യ ആയുർവേദ കോളേജ് പാലക്കാട്‌), ജിതിൻ സുരേഷ് (പരിയാരം മെഡിക്കൽ  കോളേജ് കണ്ണൂർ), കെ അതുൽജിത് (പരിയാരം മെഡിക്കൽ കോളേജ് കണ്ണൂർ),  വി ഹരിത (ഇ എം എസ് നേഴ്സി‌ങ‌് കോളേജ് പെരിന്തൽമണ്ണ)‌, ട്വിങ്കിൾ സക്കീർ (ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം), ഡോ. നിമിഷ മൈക്കിൾ (പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളേജ് ഷൊർണൂർ).

എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ അഭിവാദ്യം ചെയ്തു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top