12 November Tuesday

വിദ്യാർത്ഥി കൺസഷൻ പുതുതായി അനുവദിക്കാത്ത കെഎസ്ആർടിസി നടപടി പ്രതിഷേധാർഹം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം > വിദ്യാർത്ഥികളുടെ യാത്രാവകാശത്തെ ഇല്ലാതാക്കുന്ന കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ. നിരവധിയായ സമരങ്ങളിലൂടെ വിദ്യാർത്ഥി സമൂഹം നേടിയെടുത്തതാണ് യാത്രാവകാശം. കൺസഷൻ ഭാരം താങ്ങാനാകുന്നില്ലെന്ന വാദത്തിന്മേൽ കെട്ടിക്കിടക്കുന്ന ആറായിരത്തിലധികം അപേക്ഷകളിന്മേൽ പുതുതായി കൺസഷൻ അനുവദിക്കില്ലെന്ന കെഎസ്ആർടിസി നിലപാട് തിരുത്തണം.

വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനു വിരുദ്ധമായി കെഎസ്ആർടിസി മാനേജ്മെന്റ് സ്വയം എടുക്കുന്ന ഈ നിലപാട് അംഗീകാരിക്കാനാവില്ല. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കൺസഷൻ പുതുതായി അനുവദിക്കില്ലെന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധമുയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പ്രസ്‌താവനയിലൂടെ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top