28 May Thursday

വാഹനശുചീകരണത്തിന്‌ എസ്‌എഫ്‌ഐയുടെ ക്ലീനിങ് ചലഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


തിരുവനന്തപുരം
കോവിഡ്‌–-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവാഹനങ്ങൾ ശുചീകരിക്കാൻ എസ്‌എഫ്‌ഐയുടെ "ക്ലീനിങ് ചലഞ്ച്‌'. സംസ്ഥാന കമ്മിറ്റി ക്യാമ്പെയ്‌ൻ ഏറ്റെടുത്ത്‌ വ്യാഴാഴ്ച ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തമ്പാനൂർ കെഎസ്‌ആർടിസി ബസ്‌സ്റ്റാൻഡും പരിസരവും ബസുകളും അണുവിമുക്തമാക്കി.

മുപ്പതോളം പ്രവർത്തകരാണ്‌ ശുചീകരണത്തിൽ പങ്കാളികളായത്‌. ബസുകളും കെഎസ്‌ആർടിസി സ്റ്റാൻഡിലെ ഇരിപ്പിടങ്ങളും വൃത്തിയാക്കി. സിപിഐ എം  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്തു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, ജില്ലാ പ്രസിഡന്റ്‌  ജെ ജെ അഭിജിത്‌, സെക്രട്ടറി റിയാസ്‌ വഹാബ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ്‌ അജ്‌മൽ, ആർ രാഹുൽ, എ ആർ റിയാസ്‌ എന്നിർ പങ്കെടുത്തു.  വെള്ളിയാഴ്‌ച വൈകിട്ട്‌ കൊല്ലത്ത്‌  ‘ക്ലീൻ ചലഞ്ച്‌’ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ്‌ ജില്ലകളിലും എസ്‌എഫ്‌ഐ പ്രവർത്തകർ ശുചീകരണം നടത്തുമെന്ന്‌ വി എ വിനീഷ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top