05 December Thursday

"സംഘി ചാന്‍സിലര്‍'; ആരിഫ് ഖാനെതിരെ പ്രതിഷേധം, ബാനർ ഉയർത്തി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

തേഞ്ഞിപ്പലം> കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോസ്റ്റർ ഉയർത്തി എസ്എഫ്ഐ. sanghi chancellor not welcome here എന്ന ബാനറാണ് എസ്എഫ്ഐ ക്യാമ്പസിൽ ഉയർത്തിയത്. ആദ്യം ഉയർത്തിയ ബാനർ പൊലീസ് അഴിച്ച് മാറ്റിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എസ്എഫ്ഐ പുതിയ ബാനർ ക്യാമ്പസിൽ കെട്ടി.



ബുധനാഴ്ച കലിക്കറ്റ് സർവകലാശാലാ ഗസ്റ്റ് ഹൗസിൽ ഗവർണർ വൈസ് ചാൻസിലർമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് പ്രതിഷേധം. അതേസമയം ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ താമസിക്കുന്ന  കലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ  ബുധനാഴ്ച രാവിലെ 10ന്  മാർച്ച് നടത്തും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി സംഘപരിവാർ അനുകൂലി മോഹനൻ കുന്നുമ്മലിനെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ മാർച്ച്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top