28 May Thursday

ആംബുലൻസ് ഡ്രൈവർമാർക്ക് ഭക്ഷണമെത്തിച്ച്‌ എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

നെടുമ്പാശേരി
നെടുമ്പാശേരി വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരുടെ വിളികാത്തു കിടക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക്‌ ഭക്ഷണമെത്തിച്ച്‌ എസ്എഫ്ഐ. വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലുകൾ പലതും അടച്ചതോടെയാണ് നെടുമ്പാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വിമാനത്താവളത്തിലെ എഴുപതോളം ആംബുലൻസ് ഡ്രൈവർമാർക്ക് പൊതിച്ചോറ്‌ നൽകിയത്.

ഡ്രൈവർമാർക്ക് ഉച്ചയ്‌ക്കും വൈകുന്നേരവും ഇവർ ഭക്ഷണം നൽകി. ഏരിയ സെക്രട്ടറി ഹൃദ്വിക് ബാബു, പ്രസിഡന്റ് ടി ആർ ജിഷ്ണു, കെ ജി അമൽ, കെ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം നടത്തി.


പ്രധാന വാർത്തകൾ
 Top