20 August Tuesday

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ അഡ്‌ഹോക്ക് കമ്മിറ്റി; കുത്തേറ്റ അഖിലും കമ്മിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

‌‌തിരുവനന്തപുരം> യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്‌ഹോക്ക് കമ്മിറ്റിയെ നിശ്ചയിച്ചു. സംഘർഷത്തിൽ കുത്തേറ്റ അഖിൽ ഉൾപ്പെടെ 25 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി തീരുമാനിച്ചത്. കമ്മിറ്റിയുടെ കൺവീനർ ആയി കേരളാ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, രണ്ടാംവർഷ എം എ വിദ്യാർഥിയുമായ എ ആർ റിയാസിനെ നിശ്ചയിച്ചു.

ജോയിന്റ് കൺവീനറായി ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വർഷ വിദ്യാർഥിനിയുമായ വീണ എം ബിയെ നിശ്ചയിച്ചു. ആർ റിയാസ്, വീണ എം ബി, ശില്പ, ജോബിൻ, ചന്തു, അഞ്ചു, നിരഞ്ജൻ, ജിനു, അഖിൽ, കൃഷ്ണപ്രിയ, അരുൺ, ഉമർ, അജയ്, വിഷ്ണു, ഉമൈർ, രാകേന്ത്, ജിജോ, അഭിജിത്ത്, ആര്യ, അനന്ദു ഷാജി, ദിൽന, അമൽ, നിതിൻ, മിത മധു, റോഷന എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top