09 October Wednesday

പ്രീ മെട്രിക് ഹോസ്റ്റലിലെ ലൈംഗിക പീഡനം: ജീവനക്കാരന് 62 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
കൊല്ലം > പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത 19 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഹോസ്റ്റൽ ജീവനക്കാരന് 62 വർഷം കഠിന തടവും 4,87,500 രൂപ പിഴയും വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് പി എൻ വിനോദിന്റേതാണ്‌ വിധി.

പുനലൂർ അറയ്‌ക്കൽ  തെക്കേ കൊച്ചുവീട്ടിൽ രാധാകൃഷ്ണപിള്ള (64)യാണ് പ്രതി. പട്ടികജാതിവകുപ്പിന്റെ കീഴിൽ മുണ്ടയ്‌ക്കൽ അമൃതകുളത്ത്‌ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത 19 ആൺകുട്ടികളെയാണ്‌ 2012 മുതൽ 2017വരെ നിരന്തരമായി ഇയാൾ പീഡിപ്പിച്ചത്‌. കൊല്ലം ഈസ്റ്റ് പൊലീസ്  രജിസ്റ്റർചെയ്ത കേസിൽ അസിസ്റ്റന്റ് കമീഷണർ ജോർജ് കോശിക്കായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്‌ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ, പ്രോസിക്യൂഷൻ സഹായിയായി എഎസ്ഐ മഞ്ജുഷ ബിനോദ് എന്നിവർ ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top