Deshabhimani

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക്‌ 6 വർഷം തടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 10:14 PM | 0 min read

ആലപ്പുഴ > സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന്  6 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. പാണാവള്ളി  തൃച്ചാറ്റുകുളം ഇല്ലത്തുനികർത്തിൽ സബിൻ(26) ആണ് ശിക്ഷിക്കപ്പെട്ടത്‌. ചേർത്തല പ്രത്യേക അതിവേഗ കോടതി(പോക്‌സോ) ആണ്‌ ശിക്ഷ വിധിച്ചത്.

2018 ഫെബ്രുവരിയിലാണ് കേസിനാസ്‌പദ സംഭവം. ട്യൂഷൻ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുമ്പോൾ കുട്ടിയെ പിന്തുടർന്ന്‌ സബിൻ ലൈംഗികമായി അതിതിക്രമിച്ചുവെന്നാണ് കേസ്‌. സംഭവത്തിൽ ചേർത്തല പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സിഐ വി പി മോഹൻലാൽ, വനിതാസെൽ എസ്‌ഐ ജെ ലത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയനും അഡ്വ. വി എൽ ഭാഗ്യലക്ഷ്‌മിയും ഹാജരായി.

 



deshabhimani section

Related News

0 comments
Sort by

Home