13 October Sunday

വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; വയോധികന്‌ 13 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ആറ്റിങ്ങൽ> സ്കൂൾ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ എഴുപതുകാരന് പതിമൂന്നു വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴ ശിക്ഷയും വിധിച്ചു. പറയത്ത് കോണം സ്വദേശിയെയാണ്‌ ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി ആർ ബിജു കുമാർ ശിക്ഷിച്ചത്.

അതിജീവിതയെ അഞ്ചാം ക്ലാസു മുതൽ ഒമ്പതാം ക്ലാസുവരെ പഠിക്കുന്ന കാലഘട്ടങ്ങളിൽ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്നതാണ് കേസ്. സ്കൂളിൽ  അതിജീവിത സഹപാഠികളോട് ദേഷ്യം പ്രകടിപ്പിക്കുകയും അക്രമവാസന കാണിച്ചു തുടങ്ങുകയും ചെയ്ത സന്ദർഭത്തിൽ കൗൺസലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് അതിക്രമവിവരം കുട്ടി പറയുന്നത്. തുടർന്നാണ്‌ കുട്ടിയുടെ മൊഴിയിൽ 2019-ൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും കുട്ടിക്ക് മതിയായ കൗൺസലിങ്‌ നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം മുഹ്സിൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top