12 December Thursday

വിവാഹവാഗ്ദാനം നൽകി പീഡനം: ഡോക്‌ടർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ആലപ്പുഴ > തിരുവനന്തപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവഡോക്‌ടർ തമിഴ്‌നാട്ടിൽനിന്ന്‌ പിടിയിൽ. തമിഴ്നാട് മധുര സ്വദേശി കേശവ് രമണനെയാണ്‌ (28) നോർത്ത് പൊലീസിന്റെ പ്രത്യേക അന്വേഷകസംഘം വ്യാഴാഴ്‌ച തമിഴ്‌നാട്ടിൽനിന്ന്‌ അറസ്റ്റുചെയ്‌തത്‌.

ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ ഒരുമിച്ച് ജോലിചെയ്‌ത കാലത്ത്‌ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച്‌  ഒരുവർഷത്തോളം പീഡിപ്പിച്ചെന്നാണ്‌ പരാതി. വിവാഹം കഴിക്കണമെന്ന്‌ യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഒഴിഞ്ഞുമാറി. ഇയാളെ റിമാൻഡ്‌ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top