Deshabhimani

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 12:42 PM | 0 min read

തിരുവനന്തപുരം> ബലാത്സംഗക്കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യ ഉപാധിപ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയയ്ക്കും. യുവതി പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിൽ ഹാജരാക്കി അവിടെനിന്ന് ജാമ്യം നൽകണമെന്നാണ് വ്യവസ്ഥ.

2016ൽ  ‘സുഖമായിരിക്കട്ടെ’ എന്ന  സിനിമയുടെ പ്രിവ്യൂ ഷോയ്‌ക്ക്‌ ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലിൽ സിദ്ദിഖ്‌ താമസിച്ച മുറിയിൽവച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ്‌ പരാതി. ഇത്‌ പ്രകാരം പൊലീസ്‌ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ബലാത്സംഗം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.


 



deshabhimani section

Related News

0 comments
Sort by

Home