13 November Wednesday

സ്‌കൂൾവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

പീഡനക്കേസിൽ അറസ്‌റ്റിലായ തെക്കൂട്ട് കിരൺ

കൊടുങ്ങല്ലൂർ> സ്‌കൂൾവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപിക്കാരൻ അറസ്റ്റിൽ. മതിലകം കളരിപ്പറമ്പ് യുപി സ്കൂളിലെ പ്യൂൺ  പുതിയകാവ് സ്വദേശി തെക്കൂട്ട് കിരണി(36)നെയാണ് മതിലകം പൊലീസ് അറസ്റ്റ്‌ചെയ്തത്. സ്കൂൾ ബസിലാണ് ഇയാൾ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

വിദ്യാർഥിനി പറഞ്ഞതിനെത്തുടർന്ന്‌ രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ഇവർ മതിലകം പൊലീസിന് നൽകിയ പരാതിയിലാണ്‌  അറസ്റ്റ്‌ചെയ്തത്. ബിജെപി നേതാവ്‌ എ ആർ ശ്രീകുമാറിന്റെ സഹോദരീ ഭർത്താവാണ് കിരൺ. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top