19 August Monday

ശബരിമല ഹർത്താൽ അക്രമം: സെൻകുമാറും ശശികലയും ശ്രീധരൻപിള്ളയും 990 കേസിലും പ്രതികളാകും

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കൊച്ചി> ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചതിനെതിരെ നടത്തിയ ഹർത്താൽ അക്രമണങ്ങളിൽ  കേസെടുക്കുമ്പോൾ 990 കേസുകളിലും   ടി പി സെൻകുമാറും കെ പി ശശികലയും പി എസ്‌ ശ്രീധരൻപിള്ളയും  കെ എസ്‌ രാധാകൃഷ്‌ണനും ഒ രാജഗോപാൽ എംഎൽഎയുമടക്കമുള്ളവർ   പ്രതികളാകും . കൂടാതെ ഹർത്താലിലുണ്ടായ നഷ്‌ടങ്ങൾ നേതാക്കളിൽനിന്ന്‌  ഈടാക്കാനും കോടതി ഉത്തരവായി.

സുപ്രീം കോടതിവിധിയനുസരിച്ച്‌ ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച്‌ ശബരിമല കർമസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹർത്താലിൽ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്‌. ഈ തുക നേതാക്കളിൽനിന്ന്‌ ഈടാക്കാനാണ്‌ കോടതി ഉത്തരവായിട്ടുള്ളത്‌.

ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ് നേതാക്കളെ പ്രതിചേർക്കണമെന്നാണ്‌   ഹൈക്കോടതി നിർദ്ദേശം.

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ പി ശശികല,  ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, വെെസ് പ്രസിഡൻറുമാരായ കെ  എസ് രാധാകൃഷ്ണൻ, ‍ഡോ. ടി പി സെൻകുമാർ,  പ്രസിഡൻറ് ഗോവിന്ദ് ഭരതൻ, ബിജെപി സംസ്ഥാന പ്രസി‍ഡൻറ് പി എസ് ശ്രീധരൻ പിള്ള,  സംസ്ഥാന ജനറൽ സെക്രട്ടറിമാരായ  കെ സുരേന്ദ്രൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ എംഎൽഎ, വി മുരളീധരൻ എംപി, ആർഎസ്എസ് പ്രാന്ത് സംഘ് ചാലക് പി ഇ ബി മേനോൻഎന്നിവരെ പ്രതിചേർക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്

മിന്നൽ ഹർത്താൽ വിലക്കിയ ഹൈക്കോടതി ഉത്തരവ്‌ നിലനിൽക്കേ ജനുവരി മൂന്നിന്‌ നടത്തിയ ഹർത്താൽ കോടതി അലക്ഷ്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ നാശനഷ്‌ട കണക്കുകൾ നൽകിയത്‌. ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങൾ 1320 പേരെ അറസ്‌റ്റു ചെയ്‌തിരുന്നു. മുൻകരുതൽ കസ്‌റ്റഡി എന്നനിലയിൽ 843 പേരെയും കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിവിധയിടങ്ങളിൽ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേർക്കെതിരെ കേസെടുത്തു. അക്രമങ്ങളിൽ 150 പൊലീസുകാർക്കടക്കം 302 പേർക്ക്‌ പരിക്കേറ്റതായും പറയുന്നു.

പത്തനംതിട്ട ജില്ലയിലാണ്‌ ഹർത്താൽ അക്രമങ്ങളിൽ ഏറ്റവുമധികം നാശനഷ്‌ടമുണ്ടായത്‌. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തിൽ നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ജില്ലതിരിച്ചുള്ള കേസുകളുടെയും നാശനഷ്‌ടങ്ങളുടെയും കണക്ക്‌:





 


പ്രധാന വാർത്തകൾ
 Top