തിരുവനന്തപുരം > സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കും. എല്ലാ വര്‍ഷവും അഡ്മിഷന് താറുമാറാക്കാന്‍ ചില മാനേജുമെന്റുകള്‍ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..