23 April Tuesday

പ്രളയമേഖലകളിൽ ജപ്തി നടപടികൾ ഒഴിവാക്കണമെന്ന‌് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

തിരുവനന്തപുരം>  പ്രളയമേഖലകളെ ജപ്തി നടപടികളിൽനിന്ന‌് ഒഴിവാക്കണമെന്ന‌് സര്‍ക്കാര്‍. ജപ്തി നോട്ടീസ് അയക്കല്‍ അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന തല ബാങ്ക് സമിതിയോട് ഇക്കാര്യം ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്‌സ് മീറ്റിലായിരുന്നു തീരുമാനമുണ്ടായത്.


പ്രധാന വാർത്തകൾ
 Top