20 October Tuesday

VIDEO - തെറ്റായവ സൃഷ്ടിക്കുന്നത് മാധ്യമധർമമല്ല; വ്യാജവാർത്ത നൽകിയവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

തിരുവനന്തപുരം > സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ പേരിൽ വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ കാര്യങ്ങൾ സൃഷ്ടിക്കുന്നത് മാധ്യമധർമമല്ല. ഭരണസംവിധാനത്തെയാകെ അപകീർത്തിപ്പെടുത്തുന്ന നിലയിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത്തരം മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതി നൽകുകയും അപകീർത്തിപ്പെടുത്തിയതിന് കേസ് ഫയൽ ചെയ്യുന്നത് സംബന്ധിച്ച നിയമോപദേശം തേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ശരിയായ വാർത്തകൾ നൽകി ജനങ്ങളെ ബോധവത്കരിക്കുന്ന മാധ്യമങ്ങളെ എക്കാലവും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഈ തീപിടിത്തത്തെ വല്ലാതെ വക്രീകരിക്കുന്ന നിലവരെ എത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം തീവെപ്പിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുന്നിടത്ത് വരെ എത്തി. ഏതെങ്കിലും ഒരാൾ പറഞ്ഞ വിടുവായത്തമല്ല, ചില മാധ്യമങ്ങൾ അങ്ങനെതന്നെ പറയുന്ന നിലയുണ്ടായി. അത് ഉത്തരവദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top