25 August Sunday

സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പ്‌: സഹകരണ മുന്നണിക്ക് തകര്‍പ്പന്‍ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

എന്‍.സുഭാഷ് പ്രസിഡണ്ട്,റഫീക്ക്.എസ്.സെക്രട്ടറി

തിരുവനന്തപുരം > ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സഹകരണമുന്നണി പാനല്‍ ചരിത്ര വിജയം നേടി. എല്ലാ സീറ്റിലും വന്‍ ഭൂരിപക്ഷത്തിലാണ് മുന്നണി വിജയം നേടിയത്.

അയ്യായിരത്തിലധികം പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ 2500 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ അനുകൂല  മുന്നണി വിജയിച്ചത്.സര്‍ക്കാരിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ട യു ഡി എഫ് -ബിജെപി അനുകൂല സംഘടനകളുടെ പ്രചാരവേലകളെ തള്ളിയാണ് സെക്രട്ടേറിയറ്റിലേയും നിയമസഭയിലേയും ജീവനക്കാര്‍ മുന്നണിക്ക് ഉജ്വല വിജയം സമ്മാനിച്ചത്.

ജോണ്‍ ദാസ് ഡി, പ്രവീണ്‍ കമാര്‍ പി, മാത്യു ജോസഫ്, മനു ലാല്‍,ബി എസ് വിനോദ് കുമാര്‍,വി.ശ്രീകേഷ്. എസ്, ഹബീബ്. പി, റഫീക്ക്. എസ്, സുഭാഷ് എന്‍, പ്രിയ മോള്‍ എം പി, രശ്മി എ ആര്‍, സുജ, ഹുസൈന്‍ ലാല്‍ കെ കൊച്ചയ്യം  എന്നിവരുള്‍പ്പെട്ട പതിമൂന്നംഗ പാനലാണ് വിജയിച്ചത്.

സഹകരണ സംഘത്തിന്റെ പ്രസിഡന്റായി എന്‍.സുഭാഷിനേയും വൈസ് പ്രസിഡന്റായി ശ്രീകേഷ്. എസിനേയും സെക്രട്ടറിയായി റഫീക്ക് എസിനേയും ട്രഷററായി മനുലാല്‍ ബി എസിനേയും തെരഞ്ഞെടുത്തു.

 


പ്രധാന വാർത്തകൾ
 Top