13 September Friday

രണ്ടാം വന്ദേഭാരത് സമയക്രമമായി ; തിരൂരിൽ സ്റ്റോപ്‌ അനുവദിച്ചു , ടിക്കറ്റ് നിരക്ക് 
കൂട്ടുമെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023


തിരുവനന്തപുരം
കാസർകോട്ടുനിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെടും. 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. മലപ്പുറം തിരൂരിൽ സ്റ്റോപ്‌ അനുവദിച്ചിട്ടുണ്ട്. 

ഞായർ പകൽ 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ ചടങ്ങ്‌ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കും. ട്രെയിൻ നമ്പർ, കാസർകോട്ടുനിന്നുള്ളതിന് 20631, തിരുവനന്തപുരത്തുനിന്നുള്ളതിന് 20632. ഞായറാഴ്ച സ്പെഷ്യൽ സർവീസ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തും. തുടർന്ന് ചൊവ്വാഴ്ച  തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക്  സർവീസ് തുടങ്ങും. കാസർകോട്ടുനിന്നുള്ള റെഗുലർ സർവീസ് ബുധനാഴ്ച ആരംഭിക്കും. മുൻകൂർ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച തുടങ്ങിയേക്കും. രണ്ടാം വന്ദേഭാരതിന്റെ ടിക്കറ്റ്നിരക്കിൽ വർധനയുണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച രണ്ടാം വന്ദേഭാരതിന്റെ ട്രയൽ റൺ പൂർത്തിയായി. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെട്ട് പകൽ 3.05ന് തിരുവനന്തപുരത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top