15 September Sunday

ഹെൽമറ്റും സീറ്റ‌്ബെൽറ്റും നിർബന്ധം; ആദ്യം ബോധവത‌്കരണം, ഒരുമാസത്തിനുശേഷം പിഴയീടാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

തിരുവനന്തപുരം> ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാർ അത് നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദ്ദേശം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന പൊലീസ‌്, മോട്ടോർ വാഹനവകുപ്പ‌് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ‌് തീരുമാനം.

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റുകാർക്കും സീറ്റബെൽറ്റുള്ള വാഹനങ്ങളിൽ എല്ലാ യാത്രക്കാർക്കും സീറ്റ‌്ബെൽറ്റ‌് നിർബന്ധമാക്കിയ സുപ്രീം കോടതി നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന‌് ഉറപ്പ‌് വരുത്തണമെന്ന‌് മന്ത്രി നിർദ്ദേശിച്ചു.
ആദ്യഘട്ടത്തിൽ ബോധവത‌്കരണമാണ‌് നടത്തുക.

ഇത‌ിന‌് ജില്ലാ പൊലീസ‌് മേധാവിമാരും ആർടിഒമാരും മുൻകൈയെടുക്കണം. ഒരു മാസത്തിനുശേഷം നിയമം ലംഘിച്ചാൽ പിഴയീടാക്കും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ‌് റദ്ദാക്കാനും തീരുമാനമുണ്ട‌്.
 


പ്രധാന വാർത്തകൾ
 Top